ഇരിട്ടി : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം നടത്തി.
ബ്ലോക്ക് പഞ്ചായത്തു ഓഫീസും പരിസരവും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ശുചീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ് അധ്യക്ഷത വഹിച്ചു. BDO ഇൻ ചാർജ് പി ദിവാകരൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി സിജു, ഷിജി നടു പറമ്പിൽ, എം രതീഷ്, മെമ്പർമാരായ വി ശോഭ, കെ സി രാജശ്രീ, അഡ്വ കെ ഹമീദ്, വനിതാ ക്ഷേമ ഓഫീസർ പി ഷീബ എന്നിവർ സംസാരിച്ചു.
Irittyblockpanchayath