കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു
Jan 7, 2025 03:22 PM | By Remya Raveendran

കണ്ണൂർ: കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു.

കഴിഞ്ഞ നവംബർ 18 ന് ഉപ്പള കൊണ്ടാവൂർ ശ്രീ നിത്യാനന്ദയോഗം ആശ്രമത്തിലെ ശ്രീയോഗാനന്ദ സരസ്വതി സ്വാമിജി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രാങ്കണത്തിൽ ഉദ്ഘടനം ചെയ്ത ഇടത്താളവും അന്നദാനവും ആയിരക്കണക്കിന് അയ്യപ്പ ഭക്തൻമാർക്കാണ് ആശ്വാസമേകിയത്. അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രവർത്തകരാണ് രാവിലെ ലഘു ഭക്ഷണവും ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഇടത്താവളവും ശബരിമല തീർത്ഥാടകർക്കായി ഒരുക്കുന്നത് ഇതുവരെ പതിനായിരങ്ങളാണ് കണ്ണൂരിൻ്റെ ആതിഥ്യം സ്വീകരിച്ചു തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയത്.

നാനാജനവിഭാഗങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഈ ബൃഹദ് പദ്ധതി ചെയ്യുന്നത്. കഴിഞ്ഞ വർഷവും വൻ വിജയമായിരുന്നു അന്നദാനം. ഇത്തവണ തീർത്ഥാടകർ ഏറിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. കണ്ണൂരിലെ വിവിധ പാർട്ടിനേതാക്കളും ബഹുജനങ്ങളും സമൂഹ അന്നദാനത്തിൽ പങ്കെടുക്കാനായി തിങ്കളാഴ്ച്ച ഉച്ചയോടെ അന്നദാന പന്തലിൽ എത്തി. വിഭവ സമൃദ്ധമായ പായസമുൾപ്പെടെയുള്ള സദ്യ നൽകിയാണ് സംഘാടകർ അതിഥികളെ സ്വീകരിച്ചത്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കരീം ചേലേരിയുടെ നേതൃത്വത്തിലാണ് നേതാക്കളെത്തിയത്. കണ്ണൂരിൻ്റെ മതസാഹോദര്യത്തിൻ്റെ പ്രതീകമാണ് തളാപ്പ് അമ്പലമുറ്റത്ത് അയ്യപ്പ തീത്ഥാടകർക്ക് ഒരുക്കിയ അന്നദാനവും ഇടത്താവളവുമെന്ന് അബ്ദുൾ കരീം ചേലേരി പറഞ്ഞു. മുൻ മേയർ ടി.ഒ.മോഹനൻ, ഡെപ്യുട്ടി മേയർ ടി. ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, മമ്പറം ദിവാകരൻ തുടങ്ങിയവർ സർവകക്ഷി സംഘത്തിൽ പങ്കെടുത്തു. ജനുവരി 19ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമൂഹസദ്യയോടെ പരിപാടി സമാപിക്കും.

Edathavalamatkannur

Next TV

Related Stories
വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ,1.5 ലക്ഷം രൂപ ലഭിക്കും, പുതിയപദ്ധതിയുമായി കേന്ദ്രം

Jan 8, 2025 03:52 PM

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ,1.5 ലക്ഷം രൂപ ലഭിക്കും, പുതിയപദ്ധതിയുമായി കേന്ദ്രം

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ,1.5 ലക്ഷം രൂപ ലഭിക്കും, പുതിയപദ്ധതിയുമായി...

Read More >>
ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10 ന്

Jan 8, 2025 03:14 PM

ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10 ന്

ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10...

Read More >>
കണ്ണൂരില്‍ 13-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണംവരെ തടവ് ശിക്ഷ വിധിച്ച് കോടതി

Jan 8, 2025 02:46 PM

കണ്ണൂരില്‍ 13-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണംവരെ തടവ് ശിക്ഷ വിധിച്ച് കോടതി

കണ്ണൂരില്‍ 13-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണംവരെ തടവ് ശിക്ഷ വിധിച്ച്...

Read More >>
വന്യമൃഗശല്യം : കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു

Jan 8, 2025 02:31 PM

വന്യമൃഗശല്യം : കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു

വന്യമൃഗശല്യം:കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ...

Read More >>
സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം; ഹൈക്കോടതി

Jan 8, 2025 02:25 PM

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം; ഹൈക്കോടതി

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം;...

Read More >>
കാണാതായ കണ്ണവംനഗർ സ്വദേശിനിയെ  കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം ചേർന്നു

Jan 8, 2025 02:15 PM

കാണാതായ കണ്ണവംനഗർ സ്വദേശിനിയെ കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം ചേർന്നു

കാണാതായ കണ്ണവംനഗർ സ്വദേശിനിയെ കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം...

Read More >>
Top Stories