മണത്തണ: കുണ്ടേൻ വിഷ്ണു ക്ഷേത്ര ഗീത പഠന കേന്ദ്രത്തിൽ ജാഗ്രത ക്ലാസ് നടന്നു. ലഹരിയിൽ അടിമപ്പെടുന്ന യുവത്വം, മൊബൈൽ ഫോണിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ തുടങ്ങിയ വിഷയത്തിൽ നടന്ന ബോധവത്കരണ ക്ലാസ് നയിച്ചത് പേരാവൂർ സബ് ഇൻസ്‌പെക്ടർ ജാൻസി മാത്യു ആയിരുന്നു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിനയകുമാർ മണത്തണ, കെ സി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
Vigilance class held at Manathana Kunten Vishnu Temple