ആറളം : കാക്കയങ്ങാട് ടൗണിന് സമീപത്ത് നിന്നും വനപാലകർ പിടികൂടിയ പുള്ളിപ്പുലിയെ ജനവാസ മേഖലയിൽ തുറന്ന് വിടുമെന്ന അഭ്യൂഹത്തെ തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസ്. പിടികൂടിയ പുലിയെ ആറളം ആർആർടി ഓഫീസിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. പുലിയെ ആറളം വന്യജീവി സാങ്കേതത്തിലോ കൊട്ടിയൂർ മേഖലയിലോ തുറന്നുവിടുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.
അഡ്വ : സണ്ണി ജോസഫ് എംഎൽഎ ഡിഎഫ്ഒ, മറ്റ് വനം ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ച നടത്തി.കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, കൊട്ടിയൂർ, കണ്ണവം, ആറളം എന്നീ വന്യജീവി സാങ്കേതത്തിൽ പുലിയെ തുറന്നുവിടില്ല എന്ന രേഖാമൂലമുള്ള ഉറപ്പിനെ തുടർന്നാണ് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചത്. ഡി.സി.സി. വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ബൈജു വർഗ്ഗീസ്, ഷാജു യോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പി എ നസീർ, ജുബിലീ ചാക്കോ,
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പാൽ ഗോപാലൻ, വി ശോഭ, ഷിജി നടുപറമ്പിൽ, ആറളം മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ, നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജിജോ അറയ്ക്കൽ, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി എബിൻ കേളകം, ആറളം ബൂത്ത് പ്രസിഡന്റ് സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Leopard captured by forest department should not be released in residential areas: Congress