തലശ്ശേരി : കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന്റെയും, എടവന ഫിറ്റ്‌നസ് ക്ലബ് & ടി കെ ഫിറ്റ് തലശ്ശേരിയുടെയും നേതൃത്വത്തില്‍ മിസ്‌ററര്‍ & മിസ് കണ്ണൂര്‍ ശരീര സൗന്ദര്യ മത്സരം ജനുവരി നാലിന് സംഘടിപ്പിക്കുന്നു. തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികള്‍ തലശ്ശരിയില്‍ അറിയിച്ചു.
ജില്ലയിലെ 100 ഓളം ജിമ്മുകളില്‍ നിന്ന് 450 ഓളം പുരുഷ വനിതാ ബോഡി ബില്‍ഡിങ്, കായിക താരങ്ങള്‍ പങ്കെടുക്കുന്നു. സംസ്ഥാന ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകരത്തോടുകൂടി നടക്കുന്ന മത്സരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുന റാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് മത്സരത്തിന്റെ ഭാരനിര്‍ണയം അന്നേ ദിവസം രാവിലെ 8 മണിക്കും മുന്‍സിപ്പല്‍ ടൌണ്‍ ഹാളില്‍ വച്ച് നടക്കും.
ടി.നൗഷല്‍, തലശ്ശേരി (ജില്ലാ പ്രസിഡണ്ട്)തജ്വീര്‍ കെ.പി. (ജന. സെക്രട്ടറി)വിനീഷ് വി. (ട്രഷറര്‍)പി അനഘ (വിമന്‍സ് ചെയര്‍മാന്‍),എ ജയരാജന്‍, ടി കെ റിയാസ്, പി ശ്രീജേഷ്, വി രജിത്ത്, എം സായന്തന തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Bodyshawatkannur