നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്
Jan 5, 2025 02:33 PM | By Remya Raveendran

കൊച്ചി: ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാൻ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തിൽപ്പെട്ട ഉമതോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ മേയർ കള്ളം പറയുന്നു എന്ന് കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ജിസിഡിഎയും കോർപ്പറേഷനും തമ്മിൽ ആശയവിനിമയം ഉണ്ടാകാതിരുന്നതാണ് അപകടത്തിന് കാരണമെന്നും 29 ആം തീയതിയിലെ പരിപാടിക്ക് കോർപ്പറേഷനിൽ അപേക്ഷ നൽകിയത് 28ന് വൈകിട്ടാണെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു.

സംഘാടകർ അപേക്ഷ നൽകിയത് ഒപ്പുവയ്ക്കാതെയായിരുന്നു. മൂന്നുമണിക്ക് ലഭിച്ച അപേക്ഷയിൽ നാലുമണിക്ക് ഹെൽത്ത് ഇൻസ്പെക്ടർ വന്ന് പരിശോധന നടത്തി. പിപിആർ ലൈസൻസിന് അപേക്ഷിച്ചത് എന്തിനാണെന്ന് സംഘാടകരോട് ചോദിച്ചില്ലെന്നും ലൈസൻസിന് അനുമതി നൽകിയത് അന്വേഷണം നടത്താതെയാണെന്നും അവർ ആരോപിച്ചു. മേയർക്കെതിരെ ഉൾപ്പെടെ സമഗ്രമായ അന്വേഷണം വേണമെന്നും ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു.



Ghinnusprogram

Next TV

Related Stories
കെൽട്രോൺ കോഴ്സുകൾ

Jan 7, 2025 08:47 AM

കെൽട്രോൺ കോഴ്സുകൾ

കെൽട്രോൺ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Jan 7, 2025 08:46 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

Jan 7, 2025 07:04 AM

പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

പി.വി അൻവർ എംഎൽഎ ജയിൽ...

Read More >>
മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

Jan 7, 2025 06:52 AM

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം...

Read More >>
ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

Jan 7, 2025 06:36 AM

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ്...

Read More >>
എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

Jan 7, 2025 06:29 AM

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും...

Read More >>
Top Stories