പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, കാഷ്വാലിറ്റി മുഴുവൻ സമയമാക്കുക, കെട്ടിടം നിർമാണം ഉടൻ പൂർത്തിയാക്കുക, ആവശ്യത്തിനു മരുന്നും ചികിത്സ ആനുകൂല്യങ്ങളും പുനസ്ഥപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി. ഷാജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ. ടി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ജില്ലാ അസി. സെക്രട്ടറി കെ. ടി. ജോസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സി. കെ. ചന്ദ്രൻ, അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, സി. പ്രദീപൻ, ജോഷി തോമസ്, പി. ദേവദാസ്, പി. രാമകൃഷ്ണൻ, കെ. പി വർക്കി എന്നിവർ പ്രസംഗിച്ചു.
CPI March And Dharna To Peravoor Taluk Hospital Superintendent's Office