തലശ്ശേരി : പുന്നോല്‍ കുറിച്ചിയില്‍ യങ്ങ് പയനിയേര്‍സ് ലൈബ്രറി,റീഡിങ്ങ് റൂം,ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി അഞ്ച് ഞായറാഴ്ച ചെസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. ചെസ്സ് അസോസിയേഷന്‍ കണ്ണൂരിന്റെ സഹകരണത്തോടെ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഹാളിലാണ് പരിപാടി നടക്കുകയെന്ന് സംഘാടര്‍ തലശ്ശേരിയല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂര്‍ണ്ണമെന്റ് രാവിലെ 9 മണിക്ക് മുന്‍ മന്ത്രി കെ പി മോഹന ന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു അധ്യക്ഷത വഹിക്കും മുന്‍ സംസ്ഥാന ചെസ്സ് ചാമ്പ്യനും, കേരള ചെസ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ . വി എന്‍ വിശ്വനാഥന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ആശംസകള്‍ അര്‍പ്പിച്ച് ന്യൂമാഹി പഞ്ചായത്ത് അംഗം ഷഹദിയ മധുരിമ,കണ്ണൂര്‍ ചെസ്സ് അ സോസിയേഷന്‍ പ്രസിഡണ്ട് വി ശിവസാമി, സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്ര തിനിധി .സി മോഹനന്‍, എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി . കെ പി അബ്ദുള്‍ ഗഫൂര്‍, ലൈബ്രറി കൗണ്‍സില്‍ തലശ്ശേരി മേഖല പ്രസിഡണ്ട് ടി പി.സനീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
രാവിലെ 10 മണി മുതല്‍ മല്‍സരങ്ങള്‍ ആരംഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നായി 200 അധികം കളിക്കാര്‍ മല്‍സരത്തില്‍ പങ്കെടുക്കും. ഓപ്പണ്‍ വിഭാഗത്തിലും, 15 വയസ്സിന് താഴെയുള്ള കു ട്ടികള്‍ക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മല്‍സരം നടക്കുന്നത്. 50000 രൂപയുടെ കാഷ് പ്രൈസും,ട്രോഫികളും ഉള്‍പ്പെടെ 45 ഓളം സമ്മാനങ്ങള്‍ നല്‍കും.
സമാപന പരിപാടി വൈകുന്നേരം 5 മണിക്ക് തലശ്ശേരി നഗരസഭ ചെയര്‍ പേഴ് സണ്‍ .കെ എം ജമുനാറാണി ഉദ്ഘടനം ടനം ചെയ്യും ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .അര്‍ജുന്‍ പവിത്രന്‍ അധ്യക്ഷത വഹി ക്കും. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ . എം കെ ലത, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് അംഗം .ടി.എ.ഷര്‍മ്മിരാജ്,ഈയ്യത്തു ങ്കാട് ശ്രീനാരായണ മഠം പ്രസിഡണ്ട് കെ കെ സുബീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
1967 മുതല്‍ പുന്നോല്‍, കുറിച്ചിയില്‍ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക കായിക മേഖലകളില്‍ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞ സ്ഥാപനമാണ് യങ്ങ് പയനിയേര്‍സെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ യങ്ങ് പയനിയേര്‍സ് സെക്രട്ടറി കെ പി പ്രഭാകരന്‍, സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി സി മോഹനന്‍, സംഘടകസമിതി ചെയ ര്‍മാന്‍ എ മോഹന്‍ലാല്‍, കെ ജയപ്രകാശന്‍, കെ ഉദയഭാനു, കെ മുസ്താഖ് മൂസ്സ, വിപി പ്രശാന്തന്‍ എന്നിവര്‍ പങ്കെടുത്തു.
Chessturnement