തിരുവനന്തപുരം : അപകടത്തിലും മറ്റും പരിക്കേറ്റ് ത്വക്ക് നഷ്ടപ്പെട്ടവര്‍ക്കും പൊള്ളലേറ്റവര്‍ക്കും ഇനി ആശ്വസിക്കാം. രക്തബാങ്കുപോലെ പ്രവര്‍ത്തിക്കുന്ന ചര്‍മബാങ്കില്‍നിന്ന് മറ്റൊരാളുടെ ത്വക്ക് സ്വീകരിച്ച് അണുബാധയില്‍നിന്ന് രക്ഷനേടാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സര്‍ക്കാര്‍മേഖലയിലെ ആദ്യ ചര്‍മബാങ്ക് സജ്ജമാകുന്നത്.
അവയവദാനമെന്ന നിലയില്‍ മറ്റനുമതികള്‍കൂടി ലഭിച്ചാല്‍ ചര്‍മബാങ്ക് പ്രവര്‍ത്തനം തുടങ്ങും. ത്വക്ക് നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ശരീരത്തിലെ മാംസ്യം, മൂലകങ്ങള്‍ ലവണങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നത് തടയാന്‍ ചര്‍മം വെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ സഹായിക്കുമെന്ന് ബേണ്‍സ് കേരള സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. പ്രേംലാല്‍ പറഞ്ഞു. മുറിവുകള്‍ പെട്ടെന്ന് ഭേദമാകുന്നതിനും വേദനകുറയ്ക്കുന്നതിനും സഹായിക്കും.
ജീവിച്ചിരിക്കേ സമ്മതപത്രം നല്‍കിയവരില്‍നിന്നും സമ്മതപത്രം നല്‍കാതെ മരിച്ചവരില്‍നിന്നും ചര്‍മം ശേഖരിച്ച് ബാങ്കില്‍ സൂക്ഷിക്കാനാണ് തീരുമാനം. സാധാരണ രണ്ട് തുടകളില്‍നിന്നും മുതുകില്‍നിന്നുമാണ് 0.1 മുതല്‍ 0.9 മില്ലിമീറ്റര്‍വരെ കനത്തില്‍ ത്വക്ക് എടുക്കുന്നത്
Thiruvanaththapuram