‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌

‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌
Jan 5, 2025 01:57 PM | By Remya Raveendran

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് ഹണി റോസ്  പറഞ്ഞു. താൻ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടാണ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞതെന്ന് നടി പറയുന്നു. നിലവിൽ കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകുന്നില്ലെന്ന് ഹണി റോസ് വ്യക്തമാക്കി.

ഇനി ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ കേസ് ഫയൽ ചെയ്ത് മുന്നോട്ട് പോകാനാണ് തീരുമാനം. ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് സോഷ്യൽമീഡിയ പോസ്റ്റെന്ന് ഹണി റോസ് പറഞ്ഞു. തനിക്കുണ്ടായ ബുദ്ധിമുട്ട് പറയണമെന്നുണ്ടായിരുന്നു. അതിനാണ് കാര്യം പോസ്റ്റ് ചെയ്തതെന്ന് താരം പറഞ്ഞു. നിലവിൽ വ്യക്തിയുടെ പേര് ഉൾപ്പെടെ പറയാനോ മറ്റ് പ്രതികരണങ്ങൾക്കൊ താത്പര്യമില്ലെന്ന് നടി പറഞ്ഞു.

നേരിടുന്ന ബുദ്ധിമുട്ട് ആളുടെ മാനേജർ വഴി പറഞ്ഞിരുന്നു. പലരീതിയിലും പറഞ്ഞിരുന്നതാണ്. വീണ്ടും ഇത് തുടർന്നതുകൊണ്ടാണ് പോസ്റ്റ് ഇടേണ്ടിവന്നതെന്ന് ഹണി റോസ് പറഞ്ഞു. വ്യക്തിപരമായും കുടുംബത്തെയും ബാധിക്കുന്നതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതെന്ന് ഹണി റോസ് വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിന് പോകാത്തതിന് പ്രതികാരമായി സമൂഹമാധ്യങ്ങളിലൂടെ തന്റെ പേര് വലിച്ചിഴച്ച് അവഹേളിക്കുന്നുവെന്നായിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലൈംഗികചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുകയാണെന്നും പണത്തിന്റെ ധാർഷ്ട്യത്താൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ എന്നും ഹണിറോസ് സമൂഹമാധ്യങ്ങളിൽ കുറിച്ചു. എന്നാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അപമാനിക്കുന്നത് ആരെന്ന് പരാമർശിച്ചിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് സമൂഹമാധ്യമങ്ങളിൽ പറയുന്നു. തനിക്ക് പ്രതികരണശേഷി ഇല്ല എന്ന് അതിനർത്ഥം ഇല്ലെന്ന് ഹണിറോസ് പോസ്റ്റിൽ വ്യക്തമാക്കി.



Hanyrose

Next TV

Related Stories
കെൽട്രോൺ കോഴ്സുകൾ

Jan 7, 2025 08:47 AM

കെൽട്രോൺ കോഴ്സുകൾ

കെൽട്രോൺ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Jan 7, 2025 08:46 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

Jan 7, 2025 07:04 AM

പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

പി.വി അൻവർ എംഎൽഎ ജയിൽ...

Read More >>
മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

Jan 7, 2025 06:52 AM

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം...

Read More >>
ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

Jan 7, 2025 06:36 AM

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ്...

Read More >>
എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

Jan 7, 2025 06:29 AM

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും...

Read More >>
Top Stories