മണത്തണ: വാകയാട് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ജ്യോതിഷ് സി.വി. സ്വാഗതം പറഞ്ഞ യോഗം പേരാവൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ബേബി സോജ ഉദ്ഘാടനം ചെയ്തു.
ദേവരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി. ഹരീന്ദ്രൻ, വി. ഗോവിന്ദൻ, മിനിമോൾ എം. എസ്, എസ്. ശ്രീകാന്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കെ ദാമോദരൻ നന്ദിയും അർപ്പിച്ചു. മഴവിൽ മനോരമ ഫെയിം അശോകൻ മണത്തണയെ ആദരിച്ച യോഗത്തിന് ശേഷം വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു. പങ്കാളിത്തം കൊണ്ടും പരിപാടികൾ കൊണ്ടും പുതുമയാർന്നതായിരുന്നു പരിപാടികൾ.
Manathana