കണ്ണൂർ : തലശ്ശേരിയിലെ ജില്ല കോടതി സമുച്ചയം ജനുവരി 25ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്‌ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിൽ കോടതികളുടെ പ്രവർത്തനോദ്‌ഘാടനം ചീഫ് ജസ്‌റ്റിസ് നിതിൻ മധുകർ ജാംദാർ നിർവഹിക്കും. സ്‌പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷനാവും. ഉദ്‌ഘാടനത്തിന് മുന്നോടിയായി ജനുവരി ഒൻപതിന് കോടതി പരിസരത്ത് പൈതൃക ചിത്രരചന സംഘടിപ്പിക്കും. 15 ചിത്രകാരന്മാർ കോടതിയുടെ ചരിത്രവും തലശ്ശേരിയുടെ പൈതൃകവും ക്യാൻവാസിൽ അടയാളപ്പെടുത്തും. പുതിയ കോടതി സമുച്ചയത്തിന് മുന്നിൽ ഉച്ചക്ക് 3.30ന്‌ജില്ല സെഷൻസ് ജഡ്‌ജി കെ ടി നിസാർ അഹമ്മദ് ഉദ്‌ഘാടനം ചെയ്യും. കിഫ്‌ബി ഫണ്ടിൽ നിന്ന് 57 കോടി രൂപ വിനിയോഗിച്ചാണ് എട്ടുനില കെട്ടിടം ജില്ലകോടതിക്കായി തലശ്ശേരിയിൽ സർക്കാർ നിർമിച്ചത്.
pinarayivijay