തൃശൂർ :ചീറ്റിംഗ് കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. യുകെയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ആറളം ചെടിക്കുളം സ്വദേശികളായ രണ്ടുപേരിൽ നിന്ന് പണം വാങ്ങുകയും വിസ നൽകാതിരിക്കുകയും ചെയ്തതിന്റെ പേരിലുള്ള കേസിലാണ് തൃശ്ശൂർ സ്വദേശിയായ സുനിൽ ജോസിനെ ആറളം പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിയെ തുടർന്ന് ആറളം പോലീസ് ഇൻസ്പെക്ടർ ആൻഡ്രിക്ക് ഗ്രോമിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശ്ശൂരിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കേരളത്തിൽ വിവിധ ജില്ലകളിൽ ചീറ്റിംഗ് കേസ് നിലവിലുണ്ട്. ഷിബു ഒരു കോടി രൂപയോളം പലരിൽ നിന്നായി ഇയാൾ വാങ്ങിയിട്ടുണ്ടെന്ന് ഇയാളുടെ കൈവശമുള്ള ഡയറിയിൽ നിന്നും മനസ്സിലാക്കുന്നു
Arrested