---
title: "കണ്ണൂരിൽ തീവണ്ടിയുടെ വാതില്‍പ്പടിയിൽ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികള്‍ക്ക് പരിക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261033/kannur"
published_at: "2025-01-04T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6778d7f25a68c_IMG-20250104-WA0027.jpg"
keywords: []
---

# കണ്ണൂരിൽ തീവണ്ടിയുടെ വാതില്‍പ്പടിയിൽ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികള്‍ക്ക് പരിക്ക്

> **Lead Summary:** കണ്ണൂര്‍: **കണ്ണൂര്‍ **തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികളുടെ കാലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് സാരമായി പരിക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ജീവനക്കാരാണ്. മംഗളൂരു-ചെന്നൈ മെയിലിലായിരുന്നു സംഭവം.**
**

## Article Content

കണ്ണൂര്‍: **കണ്ണൂര്‍ **തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികളുടെ കാലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് സാരമായി പരിക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ജീവനക്കാരാണ്. മംഗളൂരു-ചെന്നൈ മെയിലിലായിരുന്നു സംഭവം.**
**

പഴയങ്ങാടിയില്‍നിന്ന് കയറിയ യുവതികള്‍ വണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്യുകയായിരുന്നുവെന്ന് ആര്‍.പി.എഫ്. പറഞ്ഞു. വണ്ടി കണ്ണപുരം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞാണ് മുറിവേറ്റത്. ഉടന്‍ കോച്ചിലുണ്ടായിരുന്ന യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തി. പ്രഥമശുശ്രൂഷ നല്‍കിയശേഷം പുറപ്പെട്ട വണ്ടി കണ്ണൂരിലെത്തിയ ഉടന്‍ ആര്‍.പി.എഫും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആംബുലന്‍സില്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പരിക്കേറ്റ ഒരാളുടെ ഇരു കാലുകള്‍ക്കും ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261033/kannur)