ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം
Jan 6, 2025 02:42 PM | By Remya Raveendran

അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു.അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത തുടരുകയാണ്. കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും സാഹചര്യം നേരിടാൻ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ച കുട്ടിക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം.

ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ ബെംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളുരു യെലഹങ്കയിലെ ആശുപത്രിയിൽ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുഞ്ഞുങ്ങൾക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു.

ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോ ന്യുമോണിയയുണ്ടായിരുന്നു. രണ്ട് കു‍ഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും കർണാടക ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.

2001-ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയ വൈറസല്ല എച്ച്എംപിവി. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ, ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങൾക്കും നൽകുന്നുണ്ട്. അതിനാൽ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.



Hmpvingujarath

Next TV

Related Stories
സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Jan 7, 2025 09:03 PM

സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ PSC പരിശീലനത്തിന് അപേക്ഷ...

Read More >>
 ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

Jan 7, 2025 06:35 PM

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി...

Read More >>
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

Jan 7, 2025 04:59 PM

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം'...

Read More >>
കണ്ണൂരിൽ  എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

Jan 7, 2025 04:14 PM

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി'...

Read More >>
'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

Jan 7, 2025 03:36 PM

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ...

Read More >>
കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

Jan 7, 2025 03:22 PM

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി...

Read More >>
Top Stories