സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂരും തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂരും തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം
Jan 6, 2025 02:17 PM | By Remya Raveendran

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് മൂന്നാം ദിനത്തിൽ വേദികളിൽ അരങ്ങേറുന്നത്. പ്രവൃത്തി ദിനമായിട്ടും കാണികളുടക്കം മികച്ച പങ്കാളിത്തമുണ്ട് എല്ലായിടത്തും. പോയിൻ്റ് നിലയിൽ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിലാണ് കടുത്ത മത്സരം.

കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ ഇന്ന് രാവിലെ മുതൽ കാണികളുടെ ഒഴുക്കായിരുന്നു. മൂകാഭിനയ വേദിയിൽ വയനാടിന്‍റെ ദുഖവും അതിജീവനവുമായിരുന്നു നിറഞ്ഞ് നിന്നത്. ഹൈസ്ക്കൂൾ വിഭാഗം ആണകുട്ടികളുടെ നാടോടി നൃത്തം, ഹൈസ്ക്കൂൾ വിഭാഗം തിരുവാതിരക്കളി, ഹൈസ്ക്കൂൾ വിഭാഗത്തിൻ്റെ ദഫ് മുട്ട്, ചവിട്ടുനാടകം, ഹയർസെക്കണ്ടറി വട്ടപ്പാട്ട് അടക്കം ഗ്ലാമർ ഇനങ്ങൾ ഒരുപാടുണ്ട് മൂന്നാം ദിനം. സംഘാടനത്തിൽ കാര്യമായ പരാതികളില്ലാതെയാണ് കലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. മത്സരങ്ങൾ കാര്യമായി വൈകുന്നില്ല, വേദികളിൽ പ്രതിഷേധങ്ങളുമില്ല. മൂന്നാം ദിനത്തിലേക്ക് കൗമാരമേള കടന്നതോടെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം കൂടുതൽ കടുക്കുകയാണ്. കണ്ണൂരിന് 479 പോയിന്റും തൃശൂരിന് 476 പോയിന്റും കോഴിക്കോടിന് 474 പോയിന്റുമാണ് ഉള്ളത്. 470 പോയിന്റുമായി പാലക്കാടാണ് നാലാം സ്ഥാനത്ത്.

Stateschoolkalolsavam

Next TV

Related Stories
സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Jan 7, 2025 09:03 PM

സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ PSC പരിശീലനത്തിന് അപേക്ഷ...

Read More >>
 ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

Jan 7, 2025 06:35 PM

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി...

Read More >>
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

Jan 7, 2025 04:59 PM

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം'...

Read More >>
കണ്ണൂരിൽ  എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

Jan 7, 2025 04:14 PM

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി'...

Read More >>
'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

Jan 7, 2025 03:36 PM

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ...

Read More >>
കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

Jan 7, 2025 03:22 PM

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി...

Read More >>
Top Stories