ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ഇന്നലെ രാത്രി വീണ്ടും കാട്ടാനക്കൂട്ടം വ്യപകമായി കൃഷി നശിപ്പിച്ചു. ചെമ്പകശേരി അനൂപ് , മോനിച്ചൻ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു . ജനവാസ മേഖലയിൽ വീടിന് സമീപം വരെ എത്തിയ കാട്ടാനക്കൂട്ടം വാട്ടർ ടാങ്ക് ഉൾപ്പെടെ നശിപ്പിച്ചു . ആനകൂട്ടം തെതെങ്ങ് , വാഴ , കവുങ്ങ് തുടങ്ങി നിരവധി കാർഷികവിളകൾ ചവിട്ടി നശിപ്പിച്ചിരിക്കുന്നത്. കർണ്ണാടക കേരള വനമേഖലയിൽ നിന്നും എത്തുന്ന ആനകൾ പാലത്തുംകടവ് മേഘലയിൽ വലിയ ഭീക്ഷണിയാണ് തീർക്കുന്നത് . കർണ്ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും എത്തുന്ന ആനകളെ തടയുന്നതിന് 53 ലക്ഷം രൂപ ചിലവിൽ സോളാർ തൂക്ക് വേലിയുടെ നിർമ്മാണം പുർത്തിയാകുന്നതിന് ഇടയിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം .
വാർഡ് മെമ്പർ ബിജോയി പ്ലാത്തോട്ടം , ഇരിട്ടി സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ സുനിൽകുമാർ , ബീറ്റ് ഫോറെസ്റ് ഓഫീസർമാരായ കെ. രാഹുൽ , പി. കൃഷ്ണശ്രീ ,രാജേഷ് ഈഡൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി .
Palathumkadav