മണത്തണ: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജനറൽ സിക്രട്ടറിയും ദേവീ ഭാഗവത ആചാര്യനുമായ പി.എസ്.മോഹനൻ കൊട്ടിയൂർ രചിച്ച ലളിതാസഹസ്രനാമ വ്യാഖ്യാനമായ സമ്മോഹനം എന്ന കൃതിയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. മണത്തണ ചപ്പാരം ഭഗവതീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പേരാവൂർ മേഖലാ ക്ഷേത്ര ആചാര അനുഷ്ടാന സംരക്ഷണ സമിതി പ്രസിഡണ്ട് ഡോ.വി.രാമചന്ദ്രൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. ചപ്പാരം ക്ഷേത്ര ഭക്തജന സമിതി സിക്രട്ടറി സി. വിജയൻ 'സമ്മോഹനം' ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ.വി.രാമചന്ദ്രനെ കേരളാ ആദ്ധ്യാത്മിക പ്രഭാഷകസമിതി പ്രസിഡങ്ങ് കാനപ്രം ഈശ്വരൻ നമ്പൂതിരി ആദരിച്ചു. അഡ്വ. എസ്.സജിത്കുമാർ, പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. കാനപ്രം ഈശ്വരൻ നമ്പൂതിരി അനുഗ്രഹ ഭാഷണം നിർവഹിച്ചു. ഗ്രന്ഥരചയിതാവ് പി.എസ്. മോഹനൻ, കൊട്ടിയൂർ മറുപടി പ്രസംഗം നടത്തി. കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി സഹകാര്യദർശി പ്രകാശൻ, മേലൂർ സ്വാഗതവും വിനയകുമാർ മണത്തണ നന്ദിയും പറഞ്ഞു.
PS Mohanan's 'Sammohanam' was released at Chapparam Temple