---
title: "അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് ; വ്യാപാരികളും നാട്ടുകാരും ഭീതിയിൽ"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270243/adakkathode"
published_at: "2025-02-14T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af127456903_1000057598.jpg"
keywords: []
---

# അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് ; വ്യാപാരികളും നാട്ടുകാരും ഭീതിയിൽ

> **Lead Summary:** **അടക്കാത്തോട് : **അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് വ്യാപാരികളും, നാട്ടുകാരും ഭീതിയിൽ.ഒരു മീറ്റർ വലിപ്പത്തിലുള്ള കടന്നൽ കൂടാണ് തലക്ക് മീതെ പൊട്ടിത്തെറിക്കാൻ സമയം നിശ്ചയിച്ച ബോംബ് കണക്കെ തെങ്ങിൻ മുകളിൽ നിലകൊള്ളുന്നതെന്ന് വ്യാപാരികളും ,സമീപവാസികളും പറയുന്നു. ഒറ്റപ്പെട്ട ഈച്ചകൾ പറന്ന് കടകളിലും എത്തിത്തുടങ്ങി.സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലാണ് തേനീച്ചകൂട്.

## Article Content

**അടക്കാത്തോട് : **അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് വ്യാപാരികളും, നാട്ടുകാരും ഭീതിയിൽ.ഒരു മീറ്റർ വലിപ്പത്തിലുള്ള കടന്നൽ കൂടാണ് തലക്ക് മീതെ പൊട്ടിത്തെറിക്കാൻ സമയം നിശ്ചയിച്ച ബോംബ് കണക്കെ തെങ്ങിൻ മുകളിൽ നിലകൊള്ളുന്നതെന്ന് വ്യാപാരികളും ,സമീപവാസികളും പറയുന്നു. ഒറ്റപ്പെട്ട ഈച്ചകൾ പറന്ന് കടകളിലും എത്തിത്തുടങ്ങി.സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലാണ് തേനീച്ചകൂട്.

അടക്കാത്തോട് സാംസ്കാരിക നിലയത്തിൻ്റെ മുൻവശത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിന് മുകളിലാണ് തേനീച്ചകൂട്. ജനവാസ കേന്ദ്രത്തിലെ കടന്നൽകൂട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270243/adakkathode)