---
title: "സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടന്നു"
english_title: "Cancerdiagonosingcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270834/cancerdiagonosingcamp"
published_at: "2025-02-17T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2fd0501a6d_1000058966.jpg"
keywords: []
---

# സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടന്നു

> **Lead Summary:** **തളിപ്പറമ്പ് : **ആഷസ് കലാ സാംസ്കാരിക വേദി പുളിമ്പറമ്പ, തളിപ്പറമ്പ് ലയൺസ് ക്ലബ്, തളിപ്പറമ്പ് റോട്ടറി ക്ലബ്ബ്, തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ് എന്നി സംഘടനകളുടെ സഹകരണത്തോടെ മലബാർ കാൻസർ കെയർസൊസൈറ്റിയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും പുളിമ്പറമ്പ് അന്നപൂർണ്ണ ഹാളിൽ നടന്നു.

## Article Content

**തളിപ്പറമ്പ് : **ആഷസ് കലാ സാംസ്കാരിക വേദി പുളിമ്പറമ്പ, തളിപ്പറമ്പ് ലയൺസ് ക്ലബ്, തളിപ്പറമ്പ് റോട്ടറി ക്ലബ്ബ്, തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ് എന്നി സംഘടനകളുടെ സഹകരണത്തോടെ മലബാർ കാൻസർ കെയർസൊസൈറ്റിയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും പുളിമ്പറമ്പ് അന്നപൂർണ്ണ ഹാളിൽ നടന്നു.

ക്യാമ്പ് തളിപ്പറമ്പ് തഹസിൽദാർ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.  കരിയിൽ രാജൻ അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡണ്ട് കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി.

മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർഡോ. ഹർഷ ഗംഗാധരൻ ക്ലാസ് എടുത്തു. ഡോ ഒ വി സനൽ, സിത്താര സനൽ, ശ്രീധർ സുരേഷ്, സി.വി. മോഹനൻ, ടി.വി. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270834/cancerdiagonosingcamp)