കയർ ബോർഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണം: അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം

കയർ ബോർഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണം: അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം
Mar 13, 2025 01:52 PM | By Remya Raveendran

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോർഡ് ജീവനക്കാരിയായ ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്രം. ജോയിൻറ് സെക്രട്ടറി തല ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ അന്വേഷിക്കും. കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണവും നടത്തും.

കഴിഞ്ഞ ഫെബ്രുവരി 10 നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി ഉന്നയിച്ച ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് രോഗ ബാധിതയായി മരിച്ചത്. കൊച്ചി ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ ജോളി മധു , ചെയര്‍മാന്‍ ഉള്‍പ്പെടെയുളള കയര്‍ ബോര്‍ഡിലെ ഉന്നതർക്കെതിരെ മാനസിക പീഡനം ആരോപിച്ചിരുന്നു. മുപ്പത് വര്‍ഷത്തോളമായി കയര്‍ബോര്‍ഡിലെ ജീവനക്കാരിയായ ജോളി മധു കാന്‍സര്‍ അതിജീവിതയായിരുന്നു. കാന്‍സറിനെ തോല്‍പ്പിച്ചെങ്കിലും തൊഴിലിടത്തിലെ തന്‍റെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ജോളിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.

വിധവയും കാന്‍സര്‍ അതിജീവിതയുമാണെന്ന പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പോലും പരിഗണിച്ചില്ല. ശമ്പളം പോലും തടഞ്ഞുവച്ചു. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി 30 ന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നാണ് കുടുംബത്തിന്റെ പരാതി.



Coirboardemploy

Next TV

Related Stories
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>
സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

Mar 26, 2025 10:08 AM

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം...

Read More >>
SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

Mar 26, 2025 09:45 AM

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന്...

Read More >>