സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
Mar 15, 2025 07:17 AM | By sukanya

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം,

പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന  തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നാണ് തൊഴിൽ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.

നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.

വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാ കണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ  ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം.

മിനിമം വേതനം, ഓവർടൈം വേതനം. അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.  നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ  നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



Vsivankutty

Next TV

Related Stories
കൊട്ടിയൂർ പഞ്ചായത്തിനെ

Mar 15, 2025 02:27 PM

കൊട്ടിയൂർ പഞ്ചായത്തിനെ "ഹരിത-ശുചിത്വ പഞ്ചായത്ത്" ആയി പ്രഖ്യാപിച്ചു

കൊട്ടിയൂർ പഞ്ചായത്തിനെ "ഹരിത-ശുചിത്വ പഞ്ചായത്ത്" ആയി...

Read More >>
വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവം; അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണം

Mar 15, 2025 02:07 PM

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവം; അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണം

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവം; അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണം, ...

Read More >>
രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

Mar 15, 2025 01:50 PM

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി...

Read More >>
കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട:  2 പൂർവ വിദ്യാർത്ഥികൾ കൂടി പിടിയിൽ

Mar 15, 2025 11:18 AM

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട: 2 പൂർവ വിദ്യാർത്ഥികൾ കൂടി പിടിയിൽ

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട: 2 പൂർവ വിദ്യാർത്ഥികൾ കൂടി...

Read More >>
കണ്ണൂർ ഉളിക്കലിൽ യുവതി അടക്കം 3 പേര്‍ എംഡിഎംഎയുമായി പിടിയില്‍*

Mar 15, 2025 10:50 AM

കണ്ണൂർ ഉളിക്കലിൽ യുവതി അടക്കം 3 പേര്‍ എംഡിഎംഎയുമായി പിടിയില്‍*

കണ്ണൂർ ഉളിക്കലിൽ യുവതി അടക്കം 3 പേര്‍ എംഡിഎംഎയുമായി...

Read More >>
കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

Mar 15, 2025 10:29 AM

കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്

കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക്...

Read More >>
Top Stories