കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിനെ "ഹരിത-ശുചിത്വ പഞ്ചായത്ത്" ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം മുഴുവൻ വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.
ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻ തുരുത്തി അധ്യക്ഷയായി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹരിത റിപ്പോർട് അവതരണം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, സുനീന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി തങ്കപ്പൻ മാസ്റ്റർ,ശുചിത്വ മിഷൻആർ പി രേഷ്മ, പഞ്ചായത്ത് അസിസ്റൻ്റ് സെക്രട്ടറിരമേഷ് ബാബു കൊയ്റ്റിപഞ്ചായത്ത് മെമ്പർമാർ, തുടങ്ങിയവർ സംസാരിച്ചു.
Kottiyoorpachayath