ഇരിട്ടി: കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സിബിഷന്‍ വേദിയില്‍ ഇരിട്ടി യുവകലാസാഹിതിയുടേയും ഇരിട്ടി സംഗീത തീരം കൂട്ടായ്മയുടേയും നേതൃത്വത്തില്‍ സംഗീത നിശ നടത്തി. സാംസ്‌കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആയിഷ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യുവകലാസാഹിതി പ്രസിഡന്റ് ഡോ. ജി ശിവരാമകൃഷ്ണന്‍ അധ്യക്ഷത ഹിച്ചു. ഇരിട്ട നഗരസഭ കൗണ്‍സിലര്‍ വി.പി. അബ്ദുള്‍ റഷീദ്, സംഘാടക സമിതി ചെയര്‍മാന്‍ തോമസ് വര്‍ഗ്ഗീസ്, ഇരിട്ടി സംഗീത തീരം സെക്രട്ടറി എം.കെ. മനോജ്, ഇരിട്ടി സംഗീതസഭ പ്രസിഡന്റ് മനോജ് അമ്മ, ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് എ.കെ. ഹസ്സന്‍, ഇരിട്ടി യുവകലാസാഹിതി വൈസ് പ്രസിഡന്റ് വി.എം. നാരായണന്‍, സെക്രട്ടറി സി. സുരേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ദേവിക കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Musicnight