‘വെറുപ്പും അക്രമവും പൊതുശത്രുക്കൾ, ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്‌സായി

‘വെറുപ്പും അക്രമവും പൊതുശത്രുക്കൾ, ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്‌സായി
May 8, 2025 01:55 PM | By Remya Raveendran

കൊച്ചി:    ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. വെറുപ്പും അക്രമവും പൊതുശത്രുക്കളാണ്. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി എക്സിൽ കുറിച്ചു.

മലാല യൂസഫ്സായിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാൻ, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും പാകിസ്താനുമുള്ള നേതാക്കൾ അടിയന്തിരമായി നടപടി സ്വീകരിക്കണം. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

പാകിസ്ഥാനിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും പെൺകുട്ടികളെയും ഈ സമയത്ത് ഓർക്കുന്നു. നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്.

അതേസമയം ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്.

Malalausafsay

Next TV

Related Stories
 അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി പ്രസിഡണ്ട്

May 8, 2025 06:42 PM

അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി പ്രസിഡണ്ട്

അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി...

Read More >>
സംഗീത നിശ സംഘടിപ്പിച്ചു

May 8, 2025 05:06 PM

സംഗീത നിശ സംഘടിപ്പിച്ചു

സംഗീത നിശ...

Read More >>
പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു

May 8, 2025 04:03 PM

പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു

പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ...

Read More >>
കേരളത്തിൽ ചൂടേറുന്നു, 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

May 8, 2025 03:50 PM

കേരളത്തിൽ ചൂടേറുന്നു, 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ചൂടേറുന്നു, 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ...

Read More >>
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

May 8, 2025 03:45 PM

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം...

Read More >>
പനി ബാധിച്ച്  ചികിത്സയിലിരിക്കെ വിദ്യാർഥി മരിച്ചു

May 8, 2025 02:49 PM

പനി ബാധിച്ച് ചികിത്സയിലിരിക്കെ വിദ്യാർഥി മരിച്ചു

പനി ബാധിച്ച് ചികിത്സയിലിരിക്കെ വിദ്യാർഥി...

Read More >>
Top Stories