പനി ബാധിച്ച് ചികിത്സയിലിരിക്കെ വിദ്യാർഥി മരിച്ചു

പനി ബാധിച്ച്  ചികിത്സയിലിരിക്കെ വിദ്യാർഥി മരിച്ചു
May 8, 2025 02:49 PM | By Remya Raveendran

തൃശൂർ: പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരിഞ്ഞനം നാലാം വാർഡിൽ കമ്യൂണിറ്റി ഹാളിനു സമീപം തോട്ടപ്പുറത്ത് ബാലന്‍റെ മകൻ പ്രണവ് (19) ആണ് മരിച്ചത്. എലിപ്പനി ആണെന്നാണ് സംശയിക്കുന്നത്. പി വെമ്പല്ലൂർ അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാർഥിയും എസ്.എഫ്ഐ നേതാവുമാണ്. ഒരാഴ്ച മുൻപാണ് പ്രണവിന് പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

മെയ് രണ്ടിനും ഇതിന് ശേഷവുമായി രണ്ട് തവണ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഭേതമാകാഞ്ഞതിനെ തുടർന്ന്, ആറാം തിയതി പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവിടെ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു 19 കാരന്‍റെ മരണം. നാട്ടിലെ പൊതു പ്രവർത്തനരംഗത്ത് സജീവമായിരുന്നു പ്രണവ്. അമ്മ: കമല. സഹോദരങ്ങൾ: പ്രവീൺ, പ്രശാന്ത്, ശാലിനി.

Deathbyfever

Next TV

Related Stories
സംഗീത നിശ സംഘടിപ്പിച്ചു

May 8, 2025 05:06 PM

സംഗീത നിശ സംഘടിപ്പിച്ചു

സംഗീത നിശ...

Read More >>
പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു

May 8, 2025 04:03 PM

പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു

പാകിസ്താൻ ഷെല്ലാക്രമണത്തിന് മറുപടി നൽകി ഇന്ത്യ; പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ...

Read More >>
കേരളത്തിൽ ചൂടേറുന്നു, 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

May 8, 2025 03:50 PM

കേരളത്തിൽ ചൂടേറുന്നു, 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ചൂടേറുന്നു, 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ...

Read More >>
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

May 8, 2025 03:45 PM

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം...

Read More >>
2002ൽ സ്ഫോടനം നടത്താനുള്ള ആസൂത്രണത്തിനിടെ സജ്ജാദ് ഗുൽ അറസ്റ്റിലായി; അതിന് മുമ്പ് കേരളത്തിലെത്തിയെന്ന് നിഗമനം

May 8, 2025 02:34 PM

2002ൽ സ്ഫോടനം നടത്താനുള്ള ആസൂത്രണത്തിനിടെ സജ്ജാദ് ഗുൽ അറസ്റ്റിലായി; അതിന് മുമ്പ് കേരളത്തിലെത്തിയെന്ന് നിഗമനം

2002ൽ സ്ഫോടനം നടത്താനുള്ള ആസൂത്രണത്തിനിടെ സജ്ജാദ് ഗുൽ അറസ്റ്റിലായി; അതിന് മുമ്പ് കേരളത്തിലെത്തിയെന്ന്...

Read More >>
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ദൗത്യം തുടരുന്നു; സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ

May 8, 2025 02:17 PM

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ദൗത്യം തുടരുന്നു; സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ദൗത്യം തുടരുന്നു; സർവകക്ഷി യോഗത്തിൽ കേന്ദ്ര...

Read More >>
Top Stories