കണ്ണൂർ: സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കും മയക്കു മരുന്നിനുമെതിരെ സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ സംഘടനകൾ ഐക്യപ്പെടുകയും പ്രതിരോധം തീർക്കുകയും വേണമെന്ന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിയും ഇ. അഹമദ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ പങ്കെടുത്ത വ്യക്തിത്വങ്ങൾ അഭിപ്രായപ്പെട്ടു.
സമൂഹത്തെ കാർന്നുതിന്നുന്ന മാരക വിപത്തായി ലഹരി വ്യാപിക്കുകയാണ്. ഇതിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് സ്നേഹസംഗമം വ്യക്തമാക്കി.മേയർ മുസ്ലിഹ് മടത്തിൽ ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷം വഹിച്ചു. വിവിധ സംഘടനാനേതാക്കളായ അഡ്വ. മാർട്ടിൻ ജോർജ്ജ്, ടി.ഒ.മോഹനൻ, പി.ടി. മാത്യു, സി.എ. അജീർ,മാണിയൂർ അബ്ദുറഹിമാൻ ഫൈസി, ഡോ. എ.എ. ബഷീർ, സാജിദ് നദ്‌വി, ശക്കീർ ഫാറൂഖി, നിസാർ അതിരകം , കെ.വി.ശംസുദ്ദീൻ,ജോൺസൺ, അഡ്വ.പി.മഹമൂദ്,യു.വി. അശ്റഫ്, വി. മുനീർ,യു.പി. സിദ്ദീഖ് മാസ്റ്റർ, സി.കെ.എ. ജബ്ബാർ, ഡോ. സുൽഫിക്കർ അലി, ബിജു ഉമ്മർ, റസാഖ് മാണിയൂർ, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ല സ്വാഗതവും ട്രഷറർ മഹമൂദ് കടവത്തൂർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, അഡ്വ.എസ്. മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.വി. മുഹമ്മദലി ഹാജി, അഡ്വ. എം.പി. മുഹമ്മദലി, സി.കെ. മുഹമ്മദ്, മഹമൂദ് അള്ളാംകുളം, ബി.കെ. അഹമദ്, എൻ.കെ. റഫീഖ് മാസ്റ്റർ സംബന്ധിച്ചു
Kannur