പേരാവൂർ : പേരാവൂർ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉന്നതി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് നടത്തി. പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി ഉന്നതി നിവാസികൾക്കായി നടത്തിയ അദാലത്തിൽ കേളകം, കോളയാട്, കൊട്ടിയൂർ, പേരാവൂർ, കണിച്ചാർ പഞ്ചായത്തുകളിൽ നിന്നായി മുന്നൂറോളം ഉന്നതി നിവാസികൾ പങ്കെടുത്തു. കേളകം സെന്റ് ജോർജ്ജ് കൺവെൻഷൻ സെൻ്ററിൽ നടന്നഅദാലത്ത് ജില്ലാ കലക്ടർ
അരുൺ.കെ. വിജയൻ ഉൽഘാടനം ചെയ്തു..ചടങ്ങിൽജില്ലാ പോലീസ് മേധാവി ( റൂറൽ)അനുജ് പലിവാൽ മുഖ്യ അതിഥിയായി. പേരാവൂർ ഡി.വൈ എസ് പി കെ. വി. പ്രമോദൻ അദ്യക്ഷത വഹിച്ചു..
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻആദ്യ പരാതി സ്വീകരിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം, കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി, കേളകം പഞ്ചായത്തംഗം സുനിത വാ ത്യാട്ട്, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ ടി.എം.കുഞ്ഞിരാമൻ, പേരാവൂർ എസ്.എച്ച്.ഒ.പി.ബി.സജീവ്, കേളകം പോലീസ് എസ്.എച്ച് ഒ ഇതിഹാസ് താഹ ,കേളകം സബ് ഇൻസ്പെക്ടർ എം.രമേശൻ എന്നിവർ സംസാരിച്ചു.വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു.അദാലത്തിൽ ഇരുനൂറോളം പരാതികളാണ് ലഭിച്ചത്. അവ ഉച്ചക്ക് ശേഷം പരിശോധിച്ച് പരിഹാരമുണ്ടാക്കും
Peravoor