ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിക്ഷേധം.

ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിക്ഷേധം.
Mar 18, 2025 10:34 AM | By sukanya

പേരാവൂർ: ലഹരിക്കെതിരെ 'ജനജാഗ്രത' മുദ്രാവാക്യമുയർത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ചും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ഒരു തലമുറയെ തന്നെ ഇല്ലായ്മ ചെയ്യുന്ന ലഹരി വ്യാപനം തടയുന്നതിൽ കേരളത്തിലെ എക്സൈസും ആഭ്യന്തരവകുപ്പും തികഞ്ഞ പരാജയമാണെന്ന് കെ പി സി സി അംഗം അമൃത രാമകൃഷ്ണൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയിതുകൊണ്ട് പറഞ്ഞു.

എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാലും തങ്ങൾക്ക് ഭരണകൂട പിന്തുണ ലഭിക്കും എന്ന വിശ്വാസമാണ് കേരളത്തിൽ ലഹരിയുടെ വ്യാപനവും വിപണവും ഇത്രയേറെ വർധിക്കാനുള്ള കാരണമെന്നും, സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുറ്റകൃത്യങ്ങളുടെയും കാരണം തേടിച്ചെന്നാൽ ലഹരിയാണ് അതിന്റെ ഉറവിടം എന്ന് കണ്ടെത്താൻ കഴിയുമെന്നും, ഭരണത്തിന്റെ തണലിൽ സമ്പത്ത് സ്വരൂപിക്കുന്നതിനായുള്ള ഏറ്റവും എളുപ്പമാർഗമായി സിപിഎമ്മും പോഷക സംഘടനകളുടെ പ്രവർത്തകരും നേതാക്കളും ലഹരി വിപണനത്തെ കാണുന്നതാണ് നമ്മുടെ സമൂഹത്തിലെ ലഹരി വ്യാപനത്തിന്റെ വ്യാപ്തി ഇത്രയേറെ വർദ്ധിക്കാൻ കാരണമെന്നും കോൺഗ്രസ് ആരോപിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസ്, പി സി രാമകൃഷ്ണൻ, ഒ. കെ.പ്രസാദ്, സുഭാഷ് ബാബു സി, ബിജു ഓളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി സി ജെ മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹരിദാസൻ ചോടത്ത്, ഷഫീർ ചെക്ക്യാട്ട്, ജയ്ഷാ ബിജു,ശരത് ചന്ദ്രൻ, ജിജോ ആന്റണി, സണ്ണി കാരിമല, കുഞ്ഞുമോൻ കണയം മാക്കൽ, മാത്യു എടത്താഴെ, കെ കെ സജീവൻ, ഉമ്മർ പൊയിൽ, ഇ.പത്മൻ, ജോർജ് നെടുമാട്ടുങ്കര തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Peravoor Block Congress Committee Protests Against Drugs

Next TV

Related Stories
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം,ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories










Entertainment News