‘രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം

‘രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം
Mar 24, 2025 04:17 PM | By Remya Raveendran

തിരുവനന്തപുരം:   രാജീവ് അല്ല ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായതിൽ അത്ഭുതം തോന്നുന്നില്ല കാരണം ബിജെപിയുടെ പല സ്ഥാനങ്ങളിൽ ഇരിക്കുന്നവരും കോർപ്പറേറ്റ് തമ്പുരാക്കന്മാരാണ്. അതുകൊണ്ടുതന്നെ ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവർ സംസ്ഥാന അധ്യക്ഷനാക്കിയത് ബിനോയ് വിശ്വം പറഞ്ഞു.

ബിജെപി എന്താണ് എന്ന് എല്ലാവർക്കുമറിയാം. രാജീവും താനുമായി പാർലമെന്റിൽ ഒരുമിച്ചുണ്ടായിരുന്ന കാലം മുതൽ അറിയാം. വ്യക്തിപരമായി നല്ല സുഹൃത്താണ് അദ്ദേഹം. പക്ഷെ സാമ്പത്തിക രംഗത്തും ബിസിനസ് രംഗത്തും അദ്ദേഹത്തിനുള്ള പ്രാവിണ്യം എത്രമാത്രം ബിജെപി രാഷ്ട്രീയത്തിന്റെ കേരളത്തിലെ യാഥാർഥ്യങ്ങളിൽ വിലപോകുമെന്ന് അറിയില്ല. കാരണം അത്രമാത്രം കുഴപ്പത്തിലാണ് കേരളത്തിൽ ബിജെപിയുള്ളത്.

ബിജെപിയിൽ കുഴല്പണത്തിന്റെ വരവും പോക്കുമുണ്ട്.അതിനെയെല്ലാം ചുറ്റിപറ്റി ഒരുപാട് വിമർശനങ്ങളും ചർച്ചകളും നടക്കുന്ന പാർട്ടിയാണത്. അതിലെല്ലാം എത്രമാത്രം ഇടപെടാനും പഴുതിടാനും രാജീവിന് സാധിക്കുമെന്ന് തനിക്കറിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച കേരളത്തിന്‍റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി, ഐക്യകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തട്ടെയെന്നും ആശംസിച്ചു.

പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിൻ്റെ ശക്തി എന്ന് അധ്യക്ഷ സ്ഥാനമേറ്റ ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. തനിക്കിത് അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണെന്നും മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും മുന്നിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടെന്നും കേരളം ഇനിയും വളരാനുണ്ടെന്നും നമ്മൾ അതിന് നിക്ഷേപം സ്വീകരിക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതിന് യുവാക്കൾക്ക് ഇനിയും തൊഴിലവസരങ്ങൾ ഉണ്ടാകണം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാറിയതുപോലെ കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Binoyvisswam

Next TV

Related Stories
പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

May 12, 2025 08:32 PM

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും...

Read More >>
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 05:28 PM

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം...

Read More >>
കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

May 12, 2025 04:32 PM

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന്...

Read More >>
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

May 12, 2025 03:45 PM

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി...

Read More >>
വാടക തുക എത്രയും പെട്ടെന്ന് നൽകണം, പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം; നിർദേശം നൽകി മുഖ്യമന്ത്രി

May 12, 2025 03:08 PM

വാടക തുക എത്രയും പെട്ടെന്ന് നൽകണം, പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം; നിർദേശം നൽകി മുഖ്യമന്ത്രി

വാടക തുക എത്രയും പെട്ടെന്ന് നൽകണം, പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം; നിർദേശം നൽകി...

Read More >>
സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

May 12, 2025 02:55 PM

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories










Entertainment News