കൊളക്കാട്: കത്തോലിക്ക കോൺഗ്രസ് കൊളക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊളക്കാട് സെൻ്റ് തോമസ് ഇടവകയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ഫൊറോന ഡയറക്ടർ റവ.ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. യോഗത്തിന് സജി ശാസ്താംകുന്നേൽ അധ്യക്ഷത വഹിച്ചു.
അസി. വികാരി റവ ഫാ. നിധിൻ തകിടിയേൽ ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ബ്രിട്ടോ ജോസ്, മദർ സുപ്പീരിയർ ജെയ്നി, എസ് എച്ച് ബേബി വരിക്കാനിക്കൽ ഡെയ്സി പേന്താനത്ത്, തങ്കച്ചൻ മഠത്തിപ്പറമ്പിൽ, സാബു പൂവത്തിങ്കൽ താഴത്ത് എന്നിവർ സംസാരിച്ചു.
Kolakkad