പേരാവൂർ: ആറളം - മണത്തണ മലയോര ഹൈവേയും പേരാവൂർ ടൗണിനെയും ബന്ധി പ്പിക്കുന്ന പേരാവൂർ പുതുശ്ശേരി റോഡ് മെക്കാഡം ടാറിങ് നടത്തണമെന്ന് ആവശ്യപെട്ട് എം എൽ എ സണ്ണി ജോസഫിന് നിവേദനം നൽകി. പേരാവൂർ ടൗണിൽ നിന്ന് താലൂക്ക് ആശുപ തിയുടെ സമീപത്തു കൂടി കടന്നു പോകുന്ന റോഡ് ആറളം മണത്തണ മലയോര ഹൈവേയെയും പേരാവൂർ കൊട്ടിയൂർ പാതയെയും ബന്ധിപ്പിക്കുന്ന 3 കി ലോമീറ്റർ മാത്രം നീളമുള്ള ഈ റോഡ് ഏറെ നാളായി തകർന്ന നിലയിലാണ്.
ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന ഉന്നതിവാസികൾ അടക്കമുള്ളവർ ചികിത്സയ്ക്കായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാൻ ആശ്രയിക്കുന്ന റോഡണിത്. പേരാവൂർ ടൗൺ വഴി മട്ടന്നൂർ വിമാനത്താവളത്തിലേക്കും എത്തിച്ചേരാനും ഈ ലിങ്ക് റോഡ് ഉപകാരപ്പെടും. പെരുമ്പുന്ന, മടപ്പുരച്ചാൽ, നമ്പിയോട് പുഴയ്ക്കൽ, പുതുശ്ശേരി പ്രദേശങ്ങളിൽ നിന്ന് പേരാവൂരിലും, തൊണ്ടിയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന നിരവധി വിദ്യാർഥികളും ആശ്രയികുന്ന റോഡണിത്. തകർന്നു കിടക്കുന്ന റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡ് മെക്കാഡം ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് വോയ്സ് ഓഫ് പുഴയ്ക്കൽ കൂട്ടായ്മ സണ്ണി ജോസഫ് എംഎൽഎ യ്ക്ക് നിവേദനം നൽകി.
peravoor puthusery road