കണ്ണൂർ :കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിനെ മാലിന്യ മുക്തമാക്കാൻ വേണ്ടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കണ്ണൂർ കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ക്ലീൻ ഡ്രൈവ് പയ്യാമ്പലം ബീച്ചിൽ നടന്നു.
ക്ളീൻ ഡ്രൈവിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ കോർപ്പറേഷ ൻ കൗൺസിലർമാരായ ജയസൂര്യൻ പി വി, അനിത കെപി, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ പി ജി, കണ്ണൂർ കോർപ്പറേഷ ൻ ക്ലീൻ സിറ്റി മാനേജർ ബൈജു പി പി,ഡിടിപിസി മാനേജർ വിനുത എം വി തുടങ്ങിയവർ പങ്കെടുത്തു.
Kannur