അടക്കാത്തോട് : പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദസഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് കരിയം കാപ്പിലെ ചീങ്കണ്ണിപ്പുഴയോരം. കേളകത്ത് നിന്നും പരിസ്ഥിതിവിനോദ സഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലേക്കും, രാമച്ചിയിലേക്കും പോകുന്ന വഴി കരിയം കാപ്പ് പ്രദേശത്താണ് ജലസമൃദ്ധമായ ചീങ്കണ്ണിപ്പുഴയോരം.
ദിനേന നിരവധി പ്രകൃതി - പരിസ്ഥിതി സ്നേഹികളാണ് ഇവിടേക്ക് എത്തുന്നത്.ജലസുരക്ഷക്കായി പുഴയിൽ തടയണയും നിർമ്മിച്ചതോടെ സൗകര്യപ്രദമായ കുളിക്കടവും കൂടിയാണീ സ്ഥലം. പ്രദേശവാസികൾ കുളിക്കാനുംനീന്തൽപഠിക്കാനുംകാർഷികാവശ്യത്തിനുള ജലസേചനത്തിനും അലക്കനും മറ്റും ഈ തടയണയെ ആശ്രയിച്ചു വരുന്നു. തടാകസമാനമായ ഈ ജലാശയം ദൂരദിക്കുകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുക. പുഴയുടെ മറുകരയിൽ വനം വകുപ്പിൻ്റെ ഫോറസ്റ്റ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്.
Cheegannipuzha