പേരിയ: തവിഞ്ഞാൽ ടീ ഫാർമേഴ്സ് കോ ഓപറ്റേറ്റീവ് സൊസൈറ്റി ടീ ബോർഡിൻ്റെ സഹായത്തോടെ നൂറോളം തേയില കർഷകർക്ക് വിവിധ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം സൊസൈറ്റി പ്രസിഡൻ്റ് ബാബുഷജിൽ കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ എം.കെ ഹരികുമാർ സ്വാഗതം പറഞ്ഞു. ജോയ് കെ പോൾ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ വി.വി ജോസ്, വേണുഗോപാൽ, ചന്തു എ, ഷീലാ ഷാജി, ജെയിംസ് എ.എഫ് തുടങ്ങിയവർ സംസാരിച്ചു.
Periya