സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ് ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ് ലഭിക്കും
Apr 4, 2025 07:00 PM | By sukanya

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു പെൻഷൻകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണംചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചമുതൽ ​ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും.

26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിലാകും തുക എത്തുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കെെമാറും. വിഷുവിന് മുൻപ് മുഴുവൻ പേർ‍ക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ബാല​ഗോപാൽ നിർദേശിച്ചു.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനംവഴിയാണ് ​ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.

Social Security and Welfare Pension

Next TV

Related Stories
വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

Apr 4, 2025 09:32 PM

വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ...

Read More >>
ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു

Apr 4, 2025 07:33 PM

ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു

ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം...

Read More >>
 കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു

Apr 4, 2025 07:20 PM

കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു

കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ്...

Read More >>
വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

Apr 4, 2025 05:20 PM

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി...

Read More >>
പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ

Apr 4, 2025 04:50 PM

പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ

പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ...

Read More >>
​ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ

Apr 4, 2025 04:01 PM

​ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ

​ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി...

Read More >>
Top Stories

News Roundup