കണ്ണൂർ : വിജ്ഞാന കേരളം ജോബ് ഫെയര്‍ ശനിയാഴ്ച വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ ഒമ്പതിന് ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ട്. ജര്‍മനിയില്‍ സ്റ്റാഫ് നേഴ്‌സ്, ഓസ്‌ട്രേലിയയില്‍ അസിസ്റ്റന്റ് ഇന്‍ നഴ്‌സിംഗ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍ തസ്തികകളില്‍ ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്‌സ്, പേര്‍സണല്‍ കെയര്‍ അസിസ്റ്റന്റ്, ഹോം നേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡി ഡബ്ല്യൂ എം എസില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡിഡബ്യൂഎംഎസ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്‍മാരുമായോ സിഡിഎസുമായോ ബന്ധപ്പെടാം.
kannur