കണ്ണൂർ : അസാപ് കേരളയുടെ പാലയാട്, തവനൂര്‍, ചാത്തന്നൂര്‍, ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ബിരുദവും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയമോ, ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയമോ, അല്ലെങ്കില്‍ എംബിഎ യും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 മാര്‍ച്ച് 20 ന് 40 വയസ്സ് കവിയരുത്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. https://asapkerala.gov.in/careers ലിങ്ക് വഴി ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
applynow