ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് അറിയില്ലായിരുന്നു, കേസെടുത്തതിനെ നിയമപരമായി നേരിടും: ഗായകൻ അലോഷി

ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് അറിയില്ലായിരുന്നു, കേസെടുത്തതിനെ നിയമപരമായി നേരിടും: ഗായകൻ അലോഷി
Apr 4, 2025 10:54 AM | By sukanya

കണ്ണൂർ : കടക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത് . ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു. ആസ്വാദകരുടെ ആവശ്യത്തിനാണ് പ്രാധാന്യം നൽകുക.വിപ്ലവഗാനം പാടിയത് തെറ്റാണെന്ന് പൊലീസിന് തോന്നിയിട്ടുണ്ടാവും.പാട്ടുപാടുന്നത് ഒരു കുറ്റമായി കണക്കാക്കാൻ പറ്റില്ല. ഉത്സവ പറമ്പിലെത്തുന്നത്  ആസ്വാദകരാണ്. അവർ ആവശ്യപ്പെടുന്നതാണ് പാടുന്നത്. അലോഷി പറഞ്ഞു.

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തു. കടയ്ക്കൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. കടയ്ക്കൽ മണ്ഡലം പ്രസിഡൻ്റിൻ്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു.

kannur

Next TV

Related Stories
വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

Apr 4, 2025 09:32 PM

വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

വീട് പൂട്ടി ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ...

Read More >>
ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു

Apr 4, 2025 07:33 PM

ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു

ഇരിട്ടി മാടത്തിൽ സ്റ്റേഡിയം: കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം...

Read More >>
 കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു

Apr 4, 2025 07:20 PM

കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു

കെഎസ്ആര്‍ടിസിയിൽ ഡിജിറ്റല്‍ പേയ്മെന്റ്...

Read More >>
സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ് ലഭിക്കും

Apr 4, 2025 07:00 PM

സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ് ലഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുൻപ്...

Read More >>
വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

Apr 4, 2025 05:20 PM

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി...

Read More >>
പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ

Apr 4, 2025 04:50 PM

പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ

പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ...

Read More >>
Top Stories

News Roundup