ഇരിട്ടി: തില്ലങ്കേരി തെക്കം പൊയിൽ വാണിവിലാസം എൽ.പി.സ്കൂൾ നൂറാം വാർഷികാഘോഷം - വാണിയം- 2025 ചലചിത്ര നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ. സാദിഖ് അധ്യക്ഷനായി. ബി.പി.സി. ടി.എം. തുളസീധരൻ എൻഡോവ്മെൻ്റ് വിതരണവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.വിമല സമ്മാനദാനവും നടത്തി. പഞ്ചായത്ത് അംഗം പി.ഡി മനീഷ , കൈതേരി മുരളീധരൻ, വി.മോഹനൻ, എം.വി.ശ്രീധരൻ, കെ.എ. ഷാജി, പൂർവ്വവിദ്യാർത്ഥി പ്രസിഡണ്ട് പ്രദീപൻ മൈല പ്രവൻ,റിജിന വിജേഷ്, സ്കൂൾ ലീഡർ അഗ്മയ എ.വി, സ്റ്റാഫ് സെക്രട്ടറി ഷാക്കിർ, പ്രഭാവതി തുടങ്ങിയവർ സംസാരിച്ചു. നൂറ് വനിതകൾ അണിനിരന്ന മെഗാതിരുവാതിരയും സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും കലാപരിപാടികളും ഫോക്ലോർ അവാർഡ് ജേതാവ് സുരേഷ് പള്ളി പാറ നയിച്ച സംഗീത രാവും അരങ്ങേറി.
iritty