ആറളം: തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറയ്ക്കുന്ന സംസ്ഥാന സർക്കാരിൻറെ തീരുമാനത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആറളം പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ നിഷ്ക്രിയത്വത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെയും ആറളം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കെപിസിസി മെമ്പർ ലിസി ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. മാമു ഹാജി, കെ വേലായുധൻ, വി ടി തോമസ്, ജോഷി പാരമറ്റം,ജിമ്മി അന്തിനാട്ട് , ശഹീർ മാസ്റ്റർ, ടി റസാക്ക്, സുനിൽ കണ്ണാങ്കൽ, സാജു യോമസ്,കെ വി ബഷീർ, അരവിന്ദൻ, ഷിജി തുടങ്ങിയവർ സംസാരിച്ചു.
Aralam