കൊട്ടിയൂർ: മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണ സംവിധാനം വിജിലൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കൊട്ടിയൂർ പെരുമാൾ സേവാസംഘം. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിലും ക്ഷേത്രങ്ങളിലും നടക്കുന്ന അഴിമതികൾ തടയണമെന്നും കൊട്ടിയൂരിൽ ചേർന്ന കൊട്ടിയൂർ പെരുമാൾ സേവാസംഘം പ്രവർത്തകസമിതി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സേവാസംഘം പ്രസിഡണ്ട് എം രവീന്ദ്രൻ യോഗത്തിൽ അധ്യക്ഷനായി. എൻ പ്രശാന്ത് വാർഷിക കണക്കുകൾ അവതരിപ്പിച്ചു.
Kottiyoor