മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണം
Apr 11, 2025 02:11 PM | By Remya Raveendran

വയനാട് :   മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രിയിൽ ആണ് പണം അടയ്ക്കേണ്ടത്. നേരത്തെ 26 കോടി രൂപ കെട്ടിവെച്ചിരുന്നു. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇടക്കാല സംവിധാനമെന്ന രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 500 കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ വാദം. ഭൂമിയിലെ തേയില ചെടികളുടെയും മരങ്ങളുടെയും മൂല്യം കണക്കാക്കണം, നഷ്ടപരിഹാര തുക നേരിട്ട് കൈമാറണം തുടങ്ങിയ ആവശ്യങ്ങളും എൽസ്റ്റൺ എസ്റ്റേറ്റ് മുന്നോട്ടുവെച്ചിരുന്നു. 26 കോടി രൂപ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ കോടതി സർക്കാരിന് നേരത്തെ അനുമതി നൽകിയിരുന്നു.

ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നത്.

Wayanadrebuild

Next TV

Related Stories
ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

Apr 21, 2025 05:08 PM

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ നിർമ്മിച്ച കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു...

Read More >>
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം തടസപ്പെട്ടു

Apr 21, 2025 04:47 PM

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം തടസപ്പെട്ടു

മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിറകില്ല കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കാരം...

Read More >>
72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിൽ

Apr 21, 2025 04:23 PM

72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിൽ

72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത്...

Read More >>
‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച് പ്രധാനമന്ത്രി

Apr 21, 2025 03:29 PM

‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച് പ്രധാനമന്ത്രി

‘കാരുണ്യത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും’; അനുശോചിച്ച്...

Read More >>
‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Apr 21, 2025 02:42 PM

‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി...

Read More >>
ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

Apr 21, 2025 02:19 PM

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര...

Read More >>
Top Stories

News Roundup