നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം

നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം
Apr 15, 2025 01:50 PM | By Remya Raveendran

എറണാകുളം : നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. കട്ടപ്പന കീരിത്തോട് സ്വദേശിനിയായ അനീറ്റ ബെന്നിയാണ് (14) മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു നേര്യമംഗലം മണിയാമ്പാറയിൽ വെച്ച് അപകടം ഉണ്ടാകുന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

റോഡ് സൈഡിലെ ക്രഷ് ബാരിയറിൽ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിലെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി ഗ്ലാസ്സിലൂടെ തെറിച്ചുവീഴുകയും പെൺകുട്ടിയുടെ ദേഹത്തുടെ ബസിന്റെ ടയർ കയറിയിറങ്ങുകയും ബസിനടിയിൽ കുടുങ്ങുകയുമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമായിരുന്നു പെൺകുട്ടിയെ ബസിനടിയിൽ നിന്നും പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി തന്നെ ജീവനനഷ്ട്ടമായിരുന്നു. റോഡിലെ വളവാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. പതിവായി അപകടം ഉണ്ടാകുന്ന വളവാണിത്. 20 ത് പേരായിരുന്നു ബസിനകത്ത് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിലും കോതമംഗലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Ksrtcbusaccident

Next TV

Related Stories
‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

Apr 16, 2025 02:30 PM

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ...

Read More >>
തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

Apr 16, 2025 02:16 PM

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ്...

Read More >>
കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

Apr 16, 2025 02:07 PM

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം...

Read More >>
ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Apr 16, 2025 01:45 PM

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ...

Read More >>
റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

Apr 16, 2025 12:48 PM

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000...

Read More >>
തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

Apr 16, 2025 10:30 AM

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു...

Read More >>
Top Stories