ഇരിട്ടി : വർദ്ധിച്ചുവരുന്ന ലഹരി വ്യാപനം നിയന്ത്രിക്കാൻ ബോധവൽക്കരണവും ധാർമികബോധം പകരുകയാണ് ഏക പരിഹാരമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് ഇരിട്ടി മണ്ഡലം സമിതി നടത്തിയ ധർമ്മസമര സംഗമ സന്ദേശ പ്രയാണം അഭിപ്രായപ്പെട്ടു. മെയ് 11ന് മലപ്പുറം പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രചരണാർത്ഥമാണ് ഇരിട്ടിയിൽ സന്ദേശ പ്രയാണം സംഘടിപ്പിച്ചത്.
ആദ്യ ദിനം ഇരിട്ടി കീഴൂരിൽ നിന്ന് ആരംഭിച്ച ത്രിദിന പ്രയാണം കാക്കയങ്ങാട് സമാപിച്ചു. ഇന്ന് മുഴക്കുന്നിൽ നിന്ന് ആരംഭിച്ച് പുന്നാട് സമാപിക്കും. സമാപന ദിനമായ നാളെ (ഏപ്രിൽ 17) ഉളിക്കലിൽ നിന്ന് ആരംഭിച്ച് പ്രയാണം ഇരിട്ടി ടൗണിൽ സമാപിക്കും. ഇരിട്ടി സിവിൽ എക്സൈസ് ഓഫീസർ നെൽസൺ ടി. തോമസ് സന്ദേശ പ്രയാണത്തിന്റെ ഉദ്ഘാടനം ചെയ്തു . വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ധീൻ ഉളിക്കൽ അധ്യക്ഷനായി. വിസ്‌ഡം യൂത്ത് കണ്ണൂർ ജില്ലാ പ്രവർത്തക സമിതിയംഗം ഹാഷിം കാക്കയങ്ങാട് പ്രമേയാവതരണം നടത്തി. സ്വീകരണ കേന്ദ്രങ്ങളായിൽ വിവിധ നേതാക്കൾ പ്രസംഗിച്ചു .
Drugs