ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളിൽ കനത്ത നാശം വിതച്ച് വേനൽ മഴയും ചുഴലിക്കാറ്റും

ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളിൽ കനത്ത നാശം വിതച്ച് വേനൽ മഴയും ചുഴലിക്കാറ്റും
Apr 15, 2025 03:30 PM | By Remya Raveendran

ഉളിക്കൽ : വിഷുദിനത്തിൽ വീശിയടിച്ച ചുഴലി കാറ്റും വേനൽ മഴയും ഉളിക്കൽ പയ്യാവൂർ പഞ്ചാത്തുകളിൽ വ്യാപക നാശം . അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലി കാറ്റിൽ രണ്ട് വീടുകൾ പൂർണ്ണമായും 100 ഓളം വീടുകൾ ഭാഗീകമായും തകർന്നു . ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷികൾ പൂർണ്ണമായതും തകർന്നു . പ്രദേശത്തേക്കുള്ള വൈദ്യുതി ഫോൺ , ഗതാഗത ബന്ധങ്ങൾ പൂണ്ണമായും തടസപ്പെട്ടു . തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് മലയോര മേഖലയിൽ മഴക്കൊപ്പം ചുഴലിക്കാറ്റും വീശിയടിച്ചത് .  4 മണിയോടെ ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ, കോട്ടപ്പാറ, ആനയടി, അമേരിക്കൻ പാറ, ശാന്തിനഗർ, പയ്യാവൂർ പഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ് ,കുന്നത്തൂർ മേഖലകളിലാണ് മിന്നൽ ചുഴലി വീശിയടിച്ചത്. റബ്ബർ, കശുമാവ്, പ്ലാവ്, മാവ്, തേക്ക് , കവുങ്ങ് , വാഴ , തെങ്ങ് തുടങ്ങി കാർഷിക വിളകൾ ഉൾപ്പെടെ കൃഷികൾ സർവ്വതും നിലംപൊത്തി. മരങ്ങൾ പൊട്ടിവീണ് വീണ് വൈദ്യുതി ബന്ധവും വൈദ്യുതി നിലച്ചതോടെ മൊബൈൽ ബന്ധങ്ങളും തകരാറിലായി.

മരങ്ങൾ പൊട്ടിവീണ് പ്രധാന റോഡിലെയും പഞ്ചായത്ത് റോഡിലെയും ഗതാഗത സംവിധാനം രത്രി 8 മണിയോടെ നാട്ടുകാർ പുനഃസ്ഥാപിച്ചു . വീടിനുള്ളിൽ കുടുങ്ങിപോയവരെയും നാട്ടുകാർ ചേർന്ന് വെളിയിൽ എത്തിച്ചു . മരം പൊട്ടിവീണും കാറ്റിൽ ഓടും അസ്പറ്റോസ് ഷീറ്റും പറന്നുപോയുമാണ് വീടുകളക്ക് കേടുപാടുകൾ സംഭവിച്ചത് . മേൽക്കൂര തകർന്നതോടെ മഴയിൽ നനഞ്ഞ് വീട്ടുപകരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു . . പല വീടുകളിലും തലനാരിഴക്കാണ് വീട്ടുകാർ അപകടത്തിൽ നിന്നും രക്ഷപെട്ടത് . പലവീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നുപോയി .

ഉളിക്കൽ പഞ്ചായത്തിലെ മീനോത്ത് ദാമുവിന്റെ വീട് പൂർണ്ണമായും തകർന്നു . മരോട്ടിപ്പറമ്പിൽ മേഴ്‌സി ,, വനത്തിനാംകണ്ടി കല്യാണി , ചാന്തനാട്ട് കൃഷ്‌ണൻ കുട്ടി മരോട്ടിക്കുഴി ബിനോയി, മേഴ്സി പൂവ്വത്തിങ്കൽ തുടങ്ങി നിരവധി വീടുകൾ ഭാഗികമായി തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . അമേരിക്കൻപാറ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 200 അധികം റബർ മരങ്ങൾ കാറ്റിൽ തകർന്നു .കൂട്ടുങ്കൽ ജോയി ,പൊന്നംതാനത്ത് മാത്യു , മാടപ്പള്ളിക്കുന്നേൽ ലൈജു , നരിവേലിൽ ജിൽസ് , താനംചേരി ബാലകൃഷ്ണൻ തുടങ്ങി നിരവധി കർഷകരുടെ കൃഷികളാണ് കാറ്റിൽ നിലം പൊത്തിയത് . പല സ്ഥലങ്ങളിലേക്കും ഗതാഗതം മരം വീണ് തടസ്സപ്പെട്ടിരിക്കുകയാണ് .പോസ്റ്റ് തകർന്നും ലൈൻ പൊട്ടിവീണും മേഖലയിലെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ് . സ്വകാര്യ നെറ്റ് വർക്ക് ശൃംഖലയുടെ കേബിൾ പല സ്ഥലങ്ങളിലും പൊട്ടിവീണ് വലിയ നഷ്ടമാണ് സംഭവവിച്ചിരിക്കുന്നത് .

പയ്യാവൂർ പഞ്ചായത്തിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം.പൗലോസ് അറയ്ക്കപറമ്പിലിന്റെ വീട് മരം വീണ് പൂർണ്ണമായും തകർന്നു . ജയൻകുട്ടി കൽകുന്നത്ത്, മാത്യു കുളത്തിനപ്രായിൽ,റോയ് നെടുംതുണ്ടത്തിൽ,ജോൺസൺ ചൊറിയൻമാക്കൽ, ജോയി ചാരംകുഴിയിൽ,ചിന്നമ്മ പൈമ്പള്ളിൽ, വിൽസൺ നെടുമറ്റത്തിൽ, ജിമ്മി വല്ലേൽപുത്തേട്ട്. മോഹനൻ പൂണൂൽപറമ്പിൽ, തങ്കച്ചൻ മാപ്പറയിൽ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു . റോയി ഇടകഴിക്കൽ, മാത്യു അറക്കൽ, മാത്യു കുളത്തിനാപ്രായിൽ,ജിമ്മി വല്ലേൽപുത്തേട്ട്, തങ്കച്ചൻ കുപ്പക്കുഴിയിൽ, ക്രിസ്തുദാസി കോൺവെൻറ് കുഞ്ഞിപ്പറമ്പ്, സെൻറ് ജോസഫ് പള്ളി കുഞ്ഞിപ്പറമ്പ്, പെണ്ണമ്മ വാളിപ്ലാക്കൽ, സജി പുലിക്കുന്നേൽ, ജിമ്മി അറക്കൽ, ഉമ്മർ പയ്യാവൂർ, ഗിരിധരൻ അവരോത്ത്, രവീന്ദ്രൻ വെട്ടൂപറമ്പിൽ,സിബി പൂവന്നിക്കുന്നിൽ, ലിജു പുല്ലുമുറ്റത്തിൽ, സാബു കൂനാനിക്കൽ , ജോസഫ് എടാട്ട് എന്നിവരുടെ കൃഷിയിടങ്ങൾ പൂർണ്ണമായും നശിച്ചു . 

അഡ്വ. സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാർ , വിവിധ ജനപ്രതിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവരും അമേരിക്കൻ പാറ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ജിനു ജോൺ ,കുഞ്ഞിപ്പറമ്പ് ഇടവക വികാരി ഫാ. ടോണി കുന്നത്ത് , തുടങ്ങി സന്നദ്ധ പ്രവർത്തകരും എം.എൽ എ യ്ക്കൊപ്പം കാറ്റ് നാശം വിതച്ച സ്ഥലം സന്ദർശിച്ചു .കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരോട് സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങളെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാൻ എം എൽ എ നിർദ്ദേശം നൽകി.

Sammurrain

Next TV

Related Stories
റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

Apr 16, 2025 12:48 PM

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000...

Read More >>
തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

Apr 16, 2025 10:30 AM

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു...

Read More >>
ലഹരി വ്യാപനം ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം സ്റ്റുഡന്റ്സ്

Apr 16, 2025 10:20 AM

ലഹരി വ്യാപനം ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം സ്റ്റുഡന്റ്സ്

ലഹരി വ്യാപനം ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം...

Read More >>
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

Apr 16, 2025 09:47 AM

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ...

Read More >>
തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

Apr 16, 2025 09:24 AM

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ...

Read More >>
ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

Apr 16, 2025 09:20 AM

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










Entertainment News