മട്ടന്നൂർ : ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അവധിക്കാല റൈഫിൾ ഷൂട്ടിങ് പരിശീലന ക്യാമ്പ് മട്ടന്നൂർ യൂണിവേഴ്‌സൽ കോളേജിൽ തുടങ്ങി. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മികാന്തൻ, ഡോ. പി.കെ. ജഗന്നാഥൻ, കോളേജ് പ്രിൻസിപ്പൽ കെ.കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. 10 ദിവസത്തെ ക്യാമ്പിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
കോച്ച് നവനീതിന്റെ നേതൃത്വത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0490 2474701, 9495415360.
Mattannur