ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ
Apr 20, 2025 02:41 PM | By Remya Raveendran

കൊച്ചി: കലക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺ​ഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോൺഗ്രസ്‌ ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്. ദിവ്യ എസ് അയ്യർ സിപിഎം നേതാവ് കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചോദ്യം ചെയ്തു കൊണ്ട് "ദിവ്യയ്ക്ക് ഔചിത്യബോധമില്ല" എന്ന വിഎം സുധീരന്റെ ഫേസ്ബുക്ക് കമന്റിന് താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടികെ പ്രഭാകരൻ അശ്ലീല പരാമർശം നടത്തിയത്.

കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമർശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിൽ നിന്നും സസ്പെൻന്റ് ചെയ്യുന്നതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദന പോസ്റ്റ് വലിയ വിവാദമാണ് സൃഷ്ടിച്ചത്. കർണന് പോലും അസൂയ തോന്നുന്ന കെ കെ ആ‌ർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ. പിന്നാലെ നിരവധി കോൺ​ഗ്രസ് നേതാക്കൾ വിമർശനവുമായി രം​ഗത്തെത്തി.

രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നായിരുന്നു ഭർത്താവ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.

Divyasayyar

Next TV

Related Stories
‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന് മോഹൻലാൽ

Apr 20, 2025 03:58 PM

‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന് മോഹൻലാൽ

‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന്...

Read More >>
കണ്ണൂർ സ‍ർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

Apr 20, 2025 02:50 PM

കണ്ണൂർ സ‍ർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

കണ്ണൂർ സ‍ർവകലാശാല പരീക്ഷ പേപ്പർ ചോർച്ച: കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ്...

Read More >>
ഒരു എട്ടാം ക്ലാസുകാരന്‍റെ IPL അരങ്ങേറ്റം, ആദ്യ പന്ത് സിക്‌സ്; സഞ്ജുവിന് പകരക്കാരൻ, ചരിത്രംകുറിച്ച് 14 കാരൻ വൈഭവ്

Apr 20, 2025 02:23 PM

ഒരു എട്ടാം ക്ലാസുകാരന്‍റെ IPL അരങ്ങേറ്റം, ആദ്യ പന്ത് സിക്‌സ്; സഞ്ജുവിന് പകരക്കാരൻ, ചരിത്രംകുറിച്ച് 14 കാരൻ വൈഭവ്

ഒരു എട്ടാം ക്ലാസുകാരന്‍റെ IPL അരങ്ങേറ്റം, ആദ്യ പന്ത് സിക്‌സ്; സഞ്ജുവിന് പകരക്കാരൻ, ചരിത്രംകുറിച്ച് 14 കാരൻ...

Read More >>
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല; നിയമനടപടികളുമായി സഹകരിക്കുമെന്ന് വിൻ സി അലോഷ്യസ്

Apr 20, 2025 02:10 PM

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല; നിയമനടപടികളുമായി സഹകരിക്കുമെന്ന് വിൻ സി അലോഷ്യസ്

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല; നിയമനടപടികളുമായി സഹകരിക്കുമെന്ന് വിൻ സി...

Read More >>
എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും; സത്യം ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്ന് പി പി ദിവ്യ

Apr 20, 2025 01:53 PM

എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും; സത്യം ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്ന് പി പി ദിവ്യ

എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും; സത്യം ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്ന് പി പി...

Read More >>
വിഷുവിളക്ക് ഉത്സവത്തിനിടെ കണ്ണൂർ ചെറുകുന്ന് അമ്പലത്തിൽ ആനയിടഞ്ഞു

Apr 20, 2025 01:19 PM

വിഷുവിളക്ക് ഉത്സവത്തിനിടെ കണ്ണൂർ ചെറുകുന്ന് അമ്പലത്തിൽ ആനയിടഞ്ഞു

വിഷുവിളക്ക് ഉത്സവത്തിനിടെ കണ്ണൂർ ചെറുകുന്ന് അമ്പലത്തിൽ...

Read More >>
Top Stories