കൊട്ടിയൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 10 ലിറ്റർ ചാരായവുമായി പുതിയങ്ങാടി ഗാന്ധിഗ്രാമം നഗർ സ്വദേശി കുന്നിൽ വീട്ടിൽ സുരേഷ് കെ ജി (വയസ്സ്: 59/2025) എന്നയാളെ ഗാന്ധിഗ്രാമം നഗറിൽ വച്ച് 10 ലിറ്റർ ചാരായവുമായി പേരാവൂർ എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മെയ് 6 വരെ റിമാൻ്റ് ചെയ്ത് കോടതി ഉത്തരവായി.
അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വിജയൻ പി, സുനീഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവദാസൻ പി എസ്, സിനോജ് വി എന്നിവർ പങ്കെടുത്തു.
Peravoor