‘സമൂഹത്തിൽ ഇരട്ടനീതി, എല്ലാവരും ഒരുപോലെയല്ല; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും’; വേടൻ

‘സമൂഹത്തിൽ ഇരട്ടനീതി, എല്ലാവരും ഒരുപോലെയല്ല; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും’; വേടൻ
May 1, 2025 02:00 PM | By Remya Raveendran

തിരുവനന്തപുരം :   പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു.

ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയിൽ വേടൻ നന്ദി അറിയിക്കുകയും പറഞ്ഞു. ‘ഞാനൊരു കലാകരന്‍ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. അത് നിങ്ങള്‍ കേള്‍ക്കുന്നു. അത്രതന്നെ. പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചു പ്രതികരിക്കേണ്ടയാളാണ്’ വേടന്‍ പറഞ്ഞു.

പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകിയിരുന്നു. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലെന്ന് കോടതി പറഞ്ഞു.

Vedansbyte

Next TV

Related Stories
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി;  വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

May 1, 2025 08:44 PM

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ്...

Read More >>
ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക് ചുമതലയേറ്റു

May 1, 2025 07:14 PM

ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക് ചുമതലയേറ്റു

ചീഫ് സെക്രട്ടറിയായി ഡോ എ. ജയതിലക്...

Read More >>
കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

May 1, 2025 04:23 PM

കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച...

Read More >>
പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

May 1, 2025 03:29 PM

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊല്ലത്ത് 76കാരിയെ ഭർത്താവ് കഴുത്തറുത്ത്...

Read More >>
കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ

May 1, 2025 02:52 PM

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്...

Read More >>
മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ് അപകടം

May 1, 2025 02:45 PM

മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ് അപകടം

മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ്...

Read More >>
Top Stories

News Roundup